08047180470
സ്കീം
ഇന്നവേഷന്‍ ഗ്രാന്‍റ്
സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും അവരുടെ നൂതന ആശയങ്ങള്‍ ഒരു സംരംഭമായി വികസിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയായ ഇന്നവേഷന്‍ ഗ്രാന്റ് കേരള സര്‍ക്കര്‍ നടപ്പിലാക്കി വരുന്നു. സ്റ്റാര്‍ട്ടപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.
ആശയത്തിനുള്ള സമ്മാനമെന്ന വിധത്തിലല്ല ഇന്നവേഷന്‍ ഗ്രാന്റ് അനുവദിക്കുന്നത്. നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ക്ക് ആദ്യ മാതൃകയോ ഉല്‍പന്നമോ വികസിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പായി മാറുന്നതിനുമുളള ധനസഹായമായാണ് ഇത് വിഭാവനം ചെയ്തിട്ടുളളത്.
22
ഐഡിയ ഡേ
7308
അപേക്ഷകള്‍
1422
അപേക്ഷകള്‍  ഷോര്‍ട്ട്ലിസ്റ്റ്
407
തിരഞ്ഞെടുക്കപെട്ട അപേക്ഷകള്‍
19.68
ഫണ്ട്‌ കൊടുത്തത്
പദ്ധതിയുടെ നടപടിക്രമം

അപേക്ഷ സംബന്ധിച്ച നടപടി

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ വെബ് സൈറ്റിലൂടെയാണ് അപേക്ഷ ക്ഷണിക്കുന്നത്. തുടര്‍ന്ന്  സ്വീകരിക്കുന്ന നടപടികളും പ്രസിദ്ധീകരിക്കും അപേക്ഷ ക്ഷണിക്കുന്നതോടൊപ്പം വിവര സാമൂഹ്യ അച്ചടി മാധ്യമങ്ങളിലൂടെയും വിവരം പ്രസിദ്ധീകരിക്കും

യോഗ്യത
  • കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി (ഐഡിയ ഗ്രാന്റ് മാത്രം)
  • കേരളത്തില്‍ നൂതന ഉല്‍പന്നം വികസിപ്പിക്കുന്നവര്‍ (ഐഡിയ ഗ്രാന്റ് മാത്രം)
  • നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂണീക്ക് ഐഡി ലഭിച്ചതുമായ സ്റ്റാര്‍ട്ടപ്പ് (ഐഡിയ, പ്രോഡക്ടൈസേഷന്‍, സ്കെയിലപ് ഗ്രാന്റുകള്‍)
പദ്ധതിയുടെ ആനുകൂല്യം
  • ഐഡിയ ഗ്രാന്റ്                         – 2 ലക്ഷം രുപ വരെ
  • പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്    – 7 ലക്ഷം രുപ വരെ
  • സ്കെയിലപ് ഗ്രാന്റ്                    - 12 ലക്ഷം രുപ വരെ
പദ്ധതിയിലൂടെ ലഭിക്കുന്ന ലക്ഷ്യങ്ങള്‍
  • ഐഡിയ ഗ്രാന്റ് – സ്റ്റാര്‍ട്ടപ്പുകള്‍/ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അവരുടെ ആദ്യമാതൃക അല്ലെങ്കില്‍ വിപണിയില്‍ നിലനില്‍ക്കാവുന്ന ഉല്‍പന്നത്തെ/ വിപണിയില്‍ നിലനില്‍ക്കുന്ന ഉല്പന്നത്തിന്റെ അന്തിമ രൂപം വികസിപ്പിക്കുന്നതിനായി നല്‍കുന്ന രണ്ട് ലക്ഷം രൂപ വരെയുളള ധന സഹായം.
  • പ്രോഡക്ടൈസേഷന്‍ ഗ്രാന്റ് – ഉല്‍പന്നം വിപണിയിലെത്തിക്കുന്നതിന്‍ നല്‍കുന്ന ഏഴു ലക്ഷം രൂപ വരെയുളള ധനസഹായം.
  • സ്കെയിലപ് ഗ്രാന്റ് – സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പന്നം/ കച്ചവടം മികച്ചതാക്കുന്നതിന് നല്‍കുന്ന 12 ലക്ഷം രൂപ വരെയുളള ധനസഹായം.
ഗവണ്മെന്റ് ഓര്‍ഡര്‍
കിട്ടിയവരുടെ ലിസ്റ്റ്
ഗൈഡ് ലെന്‍